ദലിതുകളും മുസ്ലിംകളും ആദിവാസികളും ദേശീയ പാര്‍ട്ടികളെ അവഗണിക്കണം: അസദുദ്ധീന്‍ ഉവൈസി

അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ബിജെപിയും കോണ്‍ഗ്രസും അവരോട് അനീതിയാണ് പ്രവര്‍ത്തിച്ചത്. കാവല്‍ക്കാരനേക്കാള്‍ രാജ്യത്തിന് ഇന്നാവശ്യം രക്ഷകനെയാണെന്നും ഉവൈസി വ്യക്തമാക്കി.

Update: 2019-01-28 13:00 GMT

താനെ: ദലിതുകളും മുസ്ലിംകളും ആദിവാസികളും കൈകോര്‍ത്ത് ദേശീയ പാര്‍ട്ടികളെ തീണ്ടാപ്പാടകലെ നിര്‍ത്തണമെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ധീന്‍ ഉവൈസി. താനെ ജില്ലയിലെ കല്യാണില്‍ വഞ്ചിത് ബഹുജന്‍ ആസാദി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷമായി തുടരുന്ന കഷ്ടപ്പാടുകളില്‍നിന്നും പീഡനങ്ങളില്‍നിന്നും മോചിതരാവാനുള്ള മികച്ച അവസരമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എഐഎംഐഎമ്മും പ്രകാശ് അംബേദ്ക്കര്‍ നേതൃത്വം നല്‍കുന്ന ഭാരിപ ബഹുജന്‍ മഹാസംഘത്തിന്റെയും ഉപസംഘടനയാണ് വഞ്ചിത് ബഹുജന്‍ ആസാദി.

രാജ്യത്തെ എല്ലാ പൗരന്‍മാരുടേയും തുല്ല്യാവകാശങ്ങള്‍ക്കായി ജീവിതം ബലികഴിച്ച മഹാനാണ് ബാബ സാഹബ് അംബേദ്ക്കറെന്നും ഉവൈസി വ്യക്തമാക്കി. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ബിജെപിയും കോണ്‍ഗ്രസും അവരോട് അനീതിയാണ് പ്രവര്‍ത്തിച്ചത്. കാവല്‍ക്കാരനേക്കാള്‍ രാജ്യത്തിന് ഇന്നാവശ്യം രക്ഷകനെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News