വൈസ് ചാന്‍സ്‌ലര്‍ ആക്കാമെന്ന് പറഞ്ഞ് പ്രഫസറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: രാംസേന അധ്യക്ഷന്‍ അറസ്റ്റില്‍

രാംസേന അധ്യക്ഷന്‍ പ്രസാദ് അത്തവാര്‍ ആണ് മംഗളൂരുവില്‍ അറസ്റ്റിലായത്.

Update: 2021-03-29 15:16 GMT

ബംഗളൂരു: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനം ചെയ്ത് കോളജ് പ്രഫസറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രാംസേന കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. രാംസേന അധ്യക്ഷന്‍ പ്രസാദ് അത്തവാര്‍ ആണ് മംഗളൂരുവില്‍ അറസ്റ്റിലായത്.

റായ്ച്ചുര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി നിയമനം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മംഗളൂരു സര്‍വകലാശാലാ പ്രഫസറില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തിനായി ഇയാള്‍ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സായി പതിനേഴര ലക്ഷം രൂപ വാങ്ങുകയും ചെയ്തു. പിന്നീട് ഒരു വിവരവും ഇല്ലാതായതോടെയാണ് പ്രഫസര്‍ പരാതി നല്‍കിയത്. പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.

അത്തവാറിനെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 406, 417, 420, 506 വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.

Tags: