വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കല്‍: കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മൂന്നു ഡിസിസികളുടെ അധ്യക്ഷന്മാര്‍, മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള 23 പേരെയാണ് കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.

Update: 2019-06-26 03:23 GMT

ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് ഇണങ്ങുംവിധം വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ യുഡിഎഫ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മൂന്നു ഡിസിസികളുടെ അധ്യക്ഷന്മാര്‍, മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള 23 പേരെയാണ് കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.

വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് കൂടിക്കാഴ്ച. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അടക്കം വയനാട് പര്യടനവേളയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ലഭിച്ച നിവേദനങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.

Tags:    

Similar News