വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഇന്ന് കേരളത്തിലെത്തും
ഉച്ചയ്ക്ക് 1.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കാളിക്കാവ്, നിലമ്പൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാവും ആദ്യം പര്യടനം നടത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം കല്‍പറ്റയിലേക്ക് തിരിക്കും.
കല്‍പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാരെ നേരിട്ട് കാണാനും നന്ദി അറിയിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി ഇന്നു കേരളത്തിലെത്തും.
ഉച്ചയ്ക്ക് 1.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ കാളിക്കാവ്, നിലമ്പൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാവും ആദ്യം പര്യടനം നടത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം കല്‍പറ്റയിലേക്ക് തിരിക്കും. കല്‍പറ്റ റെസ്റ്റ്ഹൗസില്‍ താമസിക്കുന്ന രാഹുല്‍ നാളെ രാവിലെ 10ന് വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. 11ന് കല്‍പറ്റ ടൗണ്‍, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, 2ന് മാനന്തവാടി, 3ന് പുല്‍പള്ളി, 4ന് ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
ഒമ്പതിന് രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30ന് മുക്കവും സന്ദര്‍ശിക്കും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, മുസ്‌ലിം ലീഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.