എന്റെ ശരീരം 90 ശതമാനത്തിലധികം നിശ്ചലമാണ്, പക്ഷെ, നാളത്തെ ഹര്‍ത്താലില്‍ ഞാന്‍ തെരുവിലുണ്ടാവും: റഈസ് ഹിദായ (വീഡിയോ)

'പോലിസ് മേധാവിയുടെ അടക്കം മുന്നറിയിപ്പുകള്‍ പൊക്കിപ്പിടിച്ച് വരുന്നവരോടാണ് ഞാന്‍ സംസാരിക്കുന്നത്. നാളെ ചരിത്രം നിങ്ങളെ ഒറ്റുകാരുടെ കൂട്ടത്തില്‍ പെടുത്താതിരിക്കണം.' റഈസ് ഹിദായ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Update: 2019-12-16 17:00 GMT

കോഴിക്കോട്: ദേശീയ പൗരത്വ ബില്ലിനെതിരായ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ നടക്കുന്ന ഹര്‍ത്താലില്‍ താനും തെരുവില്‍ ഉണ്ടാകുമെന്ന് ശാരീരിക വൈകല്യങ്ങളെ ചെറുത്ത് തോല്‍പിച്ച സാമൂഹിക പ്രവര്‍ത്തകന്‍ റഈസ് ഹിദായ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹര്‍ത്താലിനെ അനുകൂലിച്ച് കൊണ്ട് റഈസ് ഹിദായ പ്രതികരിച്ചത്.

Full View

'ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് നാളെ സംയുക്ത സമിതി കേരളത്തില്‍ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 15 വര്‍ഷമായി ഏതാണ്ട് 90 ശതമാനത്തില്‍ അധികം ശരീരം നിശ്ചലാവസ്ഥയിലാണ് എന്റേത്. പക്ഷെ, നാളത്തെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഞാന്‍ തെരുവിലുണ്ടാകും. പോലിസ് മേധാവിയുടെ അടക്കം മുന്നറിയിപ്പുകള്‍ പൊക്കിപ്പിടിച്ച് വരുന്നവരോടാണ് ഞാന്‍ സംസാരിക്കുന്നത്. അവരുടേയൊക്കെ തന്തമാര്‍ ചുട്ടെടുത്ത നിയമത്തിന് എതിരേയാണ് നമ്മള്‍ തെരുവില്‍ ഇറങ്ങുന്നത്. നാളെ ചരിത്രം നിങ്ങളെ ഒറ്റുകാരുടെ കൂട്ടത്തില്‍ പെടുത്താതിരിക്കണം. അറിയുക, മിണ്ടാതിരിക്കുന്നത് പോലും ചാരപ്പണിയാണ്. ഈ രാജ്യം നമുക്ക് തിരിച്ച് പിടിച്ചേ മതിയാവു. ഇത് ഒരുത്തന്റേയും തന്തയുടെ വകയല്ല'. റഈസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News