ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാനില്‍; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ഉപപ്രധാനമന്ത്രി കൂടിയായ അബ്ദുര്‍റ്ഹമാന്‍ അല്‍ഥാനി ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹീം റഈസിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തുകയും നയതന്ത്ര ബന്ധം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തതായി ഐആര്‍എന്‍എ അറിയിച്ചു.

Update: 2021-07-26 10:15 GMT

തെഹ്‌റാന്‍: യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ ഇറാനില്‍ അപ്രതീക്ഷ സന്ദര്‍ശനം നടത്തി ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി. മന്ത്രി ഇറാന്‍ ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതതായും ഇറാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉപപ്രധാനമന്ത്രി കൂടിയായ അബ്ദുര്‍റ്ഹമാന്‍ അല്‍ഥാനി ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹീം റഈസിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തുകയും നയതന്ത്ര ബന്ധം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തതായി ഐആര്‍എന്‍എ അറിയിച്ചു.

ഖത്തറുമായുള്ള ബന്ധത്തിന് ഇറാന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതായി റഈസി പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ വിദേശ നയത്തിലെ മുഖ്യ പരിഗണന അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നയതന്ത്ര പുരോഗതി സംബന്ധിച്ചും സുപ്രധാന അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അല്‍ഥാനി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വാഷിങ്ടണില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇറാന്‍ സന്ദര്‍ശിച്ചത്.

Tags: