'ഗോ ബാക്ക് അമിത് ഷാ'; കര്‍ണാടകയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്കെതിരേ പ്രതിഷേധം -11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

'സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക' എന്ന് എഴുതിയ കറുത്ത ബനിയന്‍ ധരിച്ചാണ് പ്രക്ഷോഭകര്‍ രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

Update: 2020-01-18 13:58 GMT

ബംഗളൂരു: കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാക്കെതിരേ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ഗോ ബാക്ക് വിളികളുമായി പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി. കര്‍ണാടകയിലെ ഹൂബ്ലിയില്‍ വൈകിട്ട് അമിത് ഷാ സന്ദര്‍ശനത്തിന് എത്തുന്നതിനു മുന്‍പ് തന്നെ പ്രതിഷേധക്കാര്‍ എത്തിയിരുന്നു.

'സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക' എന്ന് എഴുതിയ കറുത്ത ബനിയന്‍ ധരിച്ചാണ് പ്രക്ഷോഭകര്‍ രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഹൂബ്ലിയില്‍ സംവിധാന്‍ സംരക്ഷണ്‍ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹേഷ് പട്ടാര്‍, അന്‍വര്‍ മുദ്രോല്‍, വിജയ് ഗുണ്‍ട്രല്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

നേരത്തെ ഹൂബ്ലിയില്‍ പ്രതിഷേധിച്ച 11 എസ്ഡിപിഐ പ്രവര്‍ത്തകരെ കസബാപെട്ട് പോലിസ് കസ്റ്റഡിയില്‍ എടുത്തതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനും അമിത് ഷായ്ക്കും എതിരായാണ് പ്രതിഷേധം ഉയര്‍ന്നത്. മന്ത്രിസഭാ വികസനത്തെ ചൊല്ലി ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെത്തിയത്.




Tags:    

Similar News