ബിജെപി എംപിയുടെ കാര്‍ ആക്രമിച്ച് കര്‍ഷകര്‍: ഹരിയാനയില്‍ എംപി രക്ഷപ്പെട്ടത് തലനാരിഴക്ക്

ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി നയാബ് സിങ് സയ്‌നിയുടെ വാഹനമാണ് ഒരു സംഘം പ്രതിഷേധക്കാര്‍ തകര്‍ത്തത്.

Update: 2021-04-07 14:58 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ബിജെപി എംപിയുടെ വാഹനം തകര്‍ത്തു. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി നയാബ് സിങ് സയ്‌നിയുടെ വാഹനമാണ് ഒരു സംഘം പ്രതിഷേധക്കാര്‍ തകര്‍ത്തത്. കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദ്മര്‍ക്കണ്ട പട്ടണത്തില്‍ വെച്ചായിരുന്നു ആക്രമണം. പട്ടണത്തിലൂടെ കടന്നുപോകുകായിരുന്ന സൈനിയെ വാഹനം തടഞ്ഞ് വെച്ച് കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷഹാബാദിലെ ജെജെപി എംഎല്‍എ രാം കരണ്‍ കലയുടെ വീടിന് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ എംപി നയാബ് സൈനി നഗരത്തിലെത്തിയിട്ടുണ്ടെന്നറിഞ്ഞ കര്‍ഷകര്‍ കര്‍ഷകര്‍ അങ്ങോട്ട് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകര്‍ എംപിയുടെ വസതിക്ക് മുന്നില്‍ പോയി അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിന് ശേഷമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. 50 ഓളം പ്രതിഷേധക്കാര്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചു.അവരില്‍ ചിലര്‍ വാഹനത്തിലേക്ക് ചാടി, ഇതിനിടിയല്‍ ആരോ എസ്‌യുവിയുടെ പിന്നിലെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്തു. അവര്‍ സാമൂഹിക വിരുദ്ധ ശക്തികളാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അവര്‍ കര്‍ഷകരെ അപായപ്പെടുത്തുകയാണെന്നും എംപി ആരോപിച്ചു.

Tags:    

Similar News