ബഗ്ദാദിയുടെ ഭാര്യ തുര്‍ക്കിയുടെ പിടിയില്‍
യുഎസ് സ്പെഷ്യല്‍ ഫോഴ്സ് റെയ്ഡില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ട് ഒരു ആഴ്ച പിന്നിടുമ്പോഴാണ് ഭാര്യ പിടിയിലായിട്ടുള്ളത്. ബഗ്ദാദിക്ക് നാലു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ആങ്കാറ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെ പിടികൂടിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. യുഎസ് സ്പെഷ്യല്‍ ഫോഴ്സ് റെയ്ഡില്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ട് ഒരു ആഴ്ച പിന്നിടുമ്പോഴാണ് ഭാര്യ പിടിയിലായിട്ടുള്ളത്. ബഗ്ദാദിക്ക് നാലു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ബഗ്ദാദി ഒരു തുരങ്കത്തിനകത്തു വച്ച് ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, അവരുടെതു പോലെ വാചകക്കസര്‍ത്തു നടത്തുകയല്ല ഇക്കാര്യത്തില്‍ തുര്‍ക്കി ചെയ്യുന്നതെന്നും ആങ്കറ സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉര്ദുഗാന് വ്യക്തമാക്കി. അതു പോലെ ബഗ്ദാദിയുടെ സഹോദരിയേയും സഹോദരി ഭര്‍ത്താവിനെയും മരുമകളേയും പിടികിടിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വിശദാംശങ്ങള്‍ നല്കാന് അദ്ദേഹം തയ്യാറായില്ല.
ബഗ്ദാദിയുടെ സഹോദരി, ഇവരുടെ ഭര്‍ത്താവ്, അര്‍ധ സഹോദരി എന്നിവരെ പിടികൂടിയതായും ഐ എസിനെ സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അടുത്തിടെ തുര്‍ക്കിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു.