പ്രീമിയര്‍ ലീഗില്‍ ആറ് പേര്‍ക്ക് കൊറോണ

748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

Update: 2020-05-19 16:59 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മൂന്ന് ക്ലബ്ബിലെ ആറ് പേര്‍ക്ക് കൊറോണാ വൈറസ് ബാധ. 17, 18 തിയ്യതികളില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പരിശീലനം തുടരുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് ആറ് പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചത്.

748 പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ താരങ്ങളും സ്റ്റാഫുകളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ക്ലബ്ബുകള്‍ വെളിപ്പെടുത്തിയിട്ടില്ല. രോഗ ബാധയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മുതലാണ് ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയത്. ക്ലബ്ബുകള്‍ പരിശീലനം തുടരുമെന്ന് ഇംഗ്ലിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ജൂണ്‍ 12ന് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കും. 92 മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.

Tags:    

Similar News