കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍

നിലമ്പൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്.

Update: 2020-06-05 04:13 GMT

പാലക്കാട്: അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുള്ള അന്വേഷണത്തില്‍ രണ്ട് പേര്‍ പോലിസ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

നിലമ്പൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അന്വേഷണം മലപ്പുറം ജില്ലയിലെ വനമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്.

സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം പാലക്കാട് മലപ്പുറം അതിര്‍ത്തിയായ കരുവാരക്കുണ്ട് മേഖലയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ മുറിവുകളും സമാനമാണ്. 

Tags: