ആര്‍എസ്എസ് ബോംബ് ശേഖരം: പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-04-08 13:01 GMT

കണ്ണൂര്‍: മമ്പറത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തിയതിനു പിന്നിലെ കലാപശ്രമം ജനങ്ങള്‍ കരുതിയിരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ നിരവധി ബോംബ് ശേഖരങ്ങളാണ് ജില്ലയിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും പിടികൂടിയത്. കേസെടുക്കുകയല്ലാതെ തുടര്‍ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവുന്നില്ല. കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് കൊണ്ടു വരികയായിരുന്ന ഡിറ്റനേറ്റര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക ശേഖരം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയതിന്റെ അന്വേഷണവും നിലച്ച മട്ടാണ്. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും എ പി മഹമൂദ് ആവശ്യപ്പെട്ടു.

Tags: