പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനം ഇന്ന്; ദേശവ്യാപക പരിപാടികള്‍

കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് നടക്കും.

Update: 2019-02-17 04:30 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനമായ ഇന്ന് യൂണിറ്റി മാര്‍ച്ച് ഉള്‍പ്പെടെ ദേശീയ തലത്തില്‍ വിവിധ പരിപാടികള്‍ നടക്കും. കേരളത്തിലും കര്‍ണാടകയിലുമാണ് യൂണിറ്റി മാര്‍ച്ച് നടക്കുക. 'വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക' എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് ഇത്തവണ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കര്‍ണാടകയില്‍ രണ്ടിടങ്ങളിലും (ഹോസ്‌കോട്ടെ, ദാവണ്‍ഗരെ) യൂണിറ്റി മാര്‍ച്ച് നടക്കും.

ആന്ധ്രപ്രദേശ്(നന്ദ്യാല്‍, യെമ്മിഗനൂര്‍, പുന്‍ഗനൂര്‍), മഹാരാഷ്ട്ര(മുംബൈ), മധ്യപ്രദേശ്(ഇന്‍ഡോര്‍), അസം(ബാക്‌സ), ഡല്‍ഹി(ഷാഹീന്‍ ബാഗ്), വെസ്റ്റ് ബംഗാള്‍(കൊല്‍ക്കത്ത, ജന്‍ഗിപൂര്‍, ഹരിഹര്‍ പാര), മണിപ്പൂര്‍(ലിലോങ്, ഹെയ്‌ബോങ്, ലാങ്‌ഖോങ്പത്), ബിഹാര്‍(പൂര്‍ണിയ, ബിഹാര്‍ ശരീഫ്), രാജസ്ഥാന്‍(ജയ്പൂര്‍, ടോങ്ക്), ഗോവ(മഡ്ഗാവ്) എന്നിവിടങ്ങളില്‍ വിവിധ പൊതുപരിപാടികള്‍ നടക്കും. 2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ സംഘടിപ്പിച്ച എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വച്ചാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ ദേശീയതലത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ ആയി രാജ്യവ്യാപകമായി ആചരിച്ചുവരുന്നത്.  

Tags:    

Similar News