ബിജെപി ഭരണകൂടം കേന്ദ്ര ഏജന്‍സികളെ തങ്ങളുടെ കളിപ്പാവകളായി ഉപയോഗിക്കുന്നു: പോപുലര്‍ ഫ്രണ്ട്

Update: 2022-09-22 10:27 GMT

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഏകാധിപത്യ ഭരണകൂടം തങ്ങളുടെ കളിപ്പാവകളായി ഉപയോഗിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി(എന്‍ഇസി) പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും അന്യായ റെയ്ഡിലും എന്‍ഇസി അപലപിച്ചു.

'എന്‍ഐഎയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും സെന്‍സേഷണലിസവും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമാണ് ലക്ഷ്യമിടുന്നത്.

കേന്ദ്ര ഏജന്‍സികളെ തങ്ങളുടെ കളിപ്പാവകളായി ഉപയോഗിക്കുന്ന ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ ഇത്തരം ഭയപ്പെടുത്തുന്ന തന്ത്രങ്ങള്‍ പോപുലര്‍ ഫ്രണ്ടിനെ ഒരിക്കലും ഭയപ്പെടുത്തില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളും ചൈതന്യവും വീണ്ടെടുക്കുന്നതിനുള്ള നിലപാടിലും പോരാട്ടത്തിലും സംഘടന ഉറച്ചുനില്‍ക്കും. പോപുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News