ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍, പിടിയിലായത് പുറത്തുനിന്നുള്ളവര്‍

ഇന്നലെ രാത്രിയോടെ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Update: 2020-01-06 02:57 GMT

ന്യൂഡല്‍ഹി: ഇന്നലെ രാത്രി മുഖംമൂടി ധരിച്ചെത്തി ജെഎന്‍യു കാംപസില്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടിയ സംഘത്തിലെ നാലുപേര്‍ കസ്റ്റഡിയില്‍. കാംപസിന് പുറത്തുനിന്നുള്ളവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പലരുടെയും പരുക്ക് സാരമുള്ളതാണ്. മാരകയാധുങ്ങളുമായെത്തിയ എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രഫ സുചിത്ര സെന്നിനും ഗുരുതര പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.

Tags:    

Similar News