ഗുജറാത്തിൽ മുസ്‌ലിം പോലിസുകാരനെ ഹിന്ദുത്വർ ആക്രമിച്ചു.

ആക്രമിക്കാൻ എത്തിയ ഹിന്ദുത്വർ മതത്തെ അപമാനിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരിഫ് ആരോപിച്ചു.

Update: 2019-08-26 13:14 GMT

വഡോദര: ഗുജറാത്തിലെ വഡോദരയിൽ മുസ്‌ലിം പോലിസ് കോൺസ്റ്റബിളിനെ മതത്തിൻറെ പേരിൽ ആക്രമിച്ചു. സംഭവത്തെ തുടർന്ന് പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്‌ലിം ആയതിനാലാണ് തന്നെ ആക്രമിച്ചതെന്ന് പോലിസ് കോൺസ്റ്റബിൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വീട്ടിലേക്ക് മടങ്ങുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിക്കപ്പെട്ടതെന്ന് ആരിഫ് ഇസ്മായിൽ ഷെയ്ഖ് (44) പറഞ്ഞു. ഗുജറാത്ത് പോലിസിലെ കോൺസ്റ്റബിളാണ് ശൈഖ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഹിന്ദുത്വ സംഘം പോലിസ് കോൺസ്റ്റബിളിനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. താൻ യൂണിഫോമിൽ ആയിരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് ആരിഫ് ഇസ്മായിൽ ഷെയ്ഖ് പറഞ്ഞു. 

                         തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആക്രമിക്കാൻ എത്തിയ ഹിന്ദുത്വർ മതത്തെ അപമാനിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരിഫ് ആരോപിച്ചു. പ്രതാപ്നഗർ പോലിസ് ആസ്ഥാനത്ത് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ, ശിവശക്തി മൊഹല്ലക്ക് സമീപമാണ് ആക്രമണത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി 323, 143, 147, 504, 506 (2) വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

Tags:    

Similar News