ബാലപീഢകര്‍ക്ക് ഇനി വധശിക്ഷ; പോക്‌സോ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

Update: 2019-08-01 14:34 GMT

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ബില്ല് ലോകസഭയില്‍ പാസായി. 2012ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്ല്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് നിലവിലെ പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ബില്ല് മുമ്പോട്ട് വെച്ചത്.

ബില്ല് നേരത്ത രാജ്യസഭയില്‍ പാസായിരുന്നു. ബില്ലിന് ഐകകണ്‌ഠ്യേന പിന്തുണ നല്‍കിയതിന് സ്്മൃതി ഇറാനി സഭയ്ക്ക് നന്ദി അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിന് പകരം വരുന്ന നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് രാജ്യസഭ നേരത്തേ പാസാക്കിയിരുന്നു. ലോക്‌സഭയില്‍ പാസായ യുഎപിഎ ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയുടെ പരിഗണനയ്ക്കു വയ്ക്കും. 

Tags:    

Similar News