ടൗട്ടെ: ഗുജറാത്തിന് 1,000 കോടിയുടെ സഹായവുമായി മോദി; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം ധനസഹായം

ടൗട്ടെ ബാധിത സംസ്ഥാനങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാലുടന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Update: 2021-05-19 15:41 GMT

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് വന്‍ നാശംവിതച്ച ഗുജറാത്തിന് അടിയന്തിര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

ടൗട്ടെ ബാധിത സംസ്ഥാനങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാലുടന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് വ്യോമനിരീക്ഷണം നടത്തിയിരുന്നു. നാശനഷ്ടങ്ങളുടെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംഘത്തെ വിന്യസിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദുഷ്‌കരമായ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുന സ്ഥാപിക്കുന്നതിനും പുനര്‍ നിര്‍മ്മിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ചുഴലിക്കാറ്റിന് ശേഷമുള്ള സാഹചര്യത്തെ തുടര്‍ന്ന് കേന്ദ്രം ദുരിതബാധിത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News