ഇന്ത്യയും ജര്‍മ്മനിയും 17 കരാറുകളില്‍ ഒപ്പുവച്ചു

ഇന്ത്യയുടെ വികസനത്തിന് ജര്‍മ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്.

Update: 2019-11-01 10:57 GMT

ന്യൂഡല്‍ഹി: പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവച്ചു. ഭീകരവാദം നേരിടാന്‍ ജര്‍മ്മനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ചാമത് ഇന്ത്യജര്‍മ്മനി സര്‍ക്കാര്‍തല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ കശ്മീരിനെക്കുറിച്ച് പരാമര്‍ശിച്ചില്ല.

ഇന്ത്യയുടെ വികസനത്തിന് ജര്‍മ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്. തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും വ്യവസായ ഇടനാഴിയില്‍ മുതല്‍മുടക്കാന്‍ ജര്‍മ്മനിയെ മോദി ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.




Tags:    

Similar News