'അതുവരെ ജമ്മു കശ്മീരില്‍ സമാധാനം ഉണ്ടാകില്ല...': കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഫാറൂഖ് അബ്ദുല്ല

കേന്ദ്രഭരണപ്രദേശത്ത് മരണങ്ങള്‍ നടക്കാത്ത ഒരു ദിവസം പോലുമില്ല. കേന്ദ്രഭരണ പ്രദേശത്തിന്റെ വലിയൊരു ഭാഗം സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സൈന്യത്തിന് എപ്പോഴും ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ കഴിയില്ല. പകരം അവിടെ സ്‌നേഹമാണ് വേണ്ടത്, അവര്‍ (കേന്ദ്രം) അത് മനസ്സിലാക്കണം'-ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Update: 2022-05-30 09:28 GMT
അതുവരെ ജമ്മു കശ്മീരില്‍ സമാധാനം ഉണ്ടാകില്ല...: കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശത്തെ ക്രമസമാധാന തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. കശ്മീരില്‍ എല്ലാ ദിവസവും മരണങ്ങള്‍ സംഭവിക്കുന്നു. കേന്ദ്രഭരണപ്രദേശത്ത് മരണങ്ങള്‍ നടക്കാത്ത ഒരു ദിവസം പോലുമില്ല. കേന്ദ്രഭരണ പ്രദേശത്തിന്റെ വലിയൊരു ഭാഗം സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സൈന്യത്തിന് എപ്പോഴും ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ കഴിയില്ല. പകരം അവിടെ സ്‌നേഹമാണ് വേണ്ടത്, അവര്‍ (കേന്ദ്രം) അത് മനസ്സിലാക്കണം'-ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

'നിങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം നേടുന്നതുവരെ എനിക്ക് സമാധാനമുണ്ടാകില്ല, നിങ്ങള്‍ ജനങ്ങളുടെ ഹൃദയം നേടുന്നതുവരെ ജമ്മു കശ്മീരില്‍ സമാധാനമുണ്ടാകില്ല...'അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസത്തിനിടെ ജമ്മു കശ്മീരില്‍ 26 സായുധരെ കൊലപ്പെടുത്തിയെന്നാണ് മെയ് 26ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചത്.

Tags:    

Similar News