മുസ്‌ലിങ്ങള്‍ നേരിടുന്ന ആക്രമണങ്ങളുടെ ഒരു ഭാഗം മാത്രമാണ് മുത്തലാഖ് ബില്ലെന്ന് ഉവൈസി

ആള്‍ക്കൂട്ട ആക്രമണങ്ങളെകൊണ്ടും പോലിസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ല.ഭരണഘടനയില്‍ അടിയുറച്ച വിശ്വാസമുള്ളിടത്തോളം കാലം അവകാശനിഷേധങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ പോരാടുമെന്നനും അദ്ദേഹം വ്യക്തമാക്കി.

Update: 2019-07-30 17:25 GMT

ന്യൂഡല്‍ഹി: മുസ് ലിം സ്വത്വത്തിനും പൗരത്വത്തിനുമെതിരേ രാജ്യത്ത് നടന്നു വരുന്ന ആക്രമണങ്ങളില്‍ ഒരു ഭാഗം മാത്രമാണ് മുത്തലാഖ് ബില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. 2014 മുതല്‍ രാജ്യത്ത് മുസ് ലിംങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. ആള്‍ക്കൂട്ട ആക്രമണങ്ങളെകൊണ്ടും പോലിസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ല.ഭരണഘടനയില്‍ അടിയുറച്ച വിശ്വാസമുള്ളിടത്തോളം കാലം അവകാശനിഷേധങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ പോരാടുമെന്നനും അദ്ദേഹം വ്യക്തമാക്കി.

ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിച്ചത്. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നിര്‍ദേശിക്കുന്നതാണ് ബില്ല്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേര്‍ എതിര്‍ത്തു.വോട്ടെടുപ്പിനിടെ എഐഡിഎംകെ, ജെഡിയു അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബിഎസ്പി, ടിആര്‍എസ്, ടിഡിപി പാര്‍ട്ടി അംഗങ്ങള്‍ ആരുംതന്നെ സഭയിലുണ്ടായില്ല.നേരത്തേ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തെ 100 പേര്‍ എതിര്‍ത്തപ്പോള്‍ അനുകൂലിച്ചത് 84 പേരാണ്.

Tags:    

Similar News