പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാരിന്റേയും പോലിസിന്റേയും വീഴ്ച്ചയെന്ന് പിഡിപി

ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.

Update: 2020-07-16 14:14 GMT

കൊച്ചി: പാലത്തായി ബാലികാ പീഡന കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജന് ജാമ്യം ലഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന്റേയും പോലിസിന്റേയും ഗുരുതര വീഴ്ചയാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതും തൊണ്ണൂറാം ദിവസം പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ പോക്‌സോ കേസ് വകുപ്പുകള്‍ പോലും ചേര്‍ക്കാതെ ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.

കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുകയും പുനരന്വേഷണം നടത്തി പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു. 

Tags:    

Similar News