പളനി പീഡനം: ആരോപണം നിഷേധിച്ച് ലോഡ്ജ് ഉടമ; ഇരുവരും വിവാഹിതരല്ലെന്ന് തമിഴ്‌നാട് പോലിസ്

കഴിഞ്ഞ 19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ മുറി എടുത്തതെന്നാണ് ലോഡ്ജ് ഉടമയുടെ വാദം. മദ്യപാനത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മില്‍ മുറിയില്‍ പ്രശ്‌നമുണ്ടായി. സ്ത്രീ ഇറങ്ങിപ്പോയി. ഭര്‍ത്താവ് പിന്നാലെ ഇറങ്ങിപ്പോയി. പിന്നീട് 25ാം തിയതി ആണ് ഇവര്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് വാങ്ങി തിരികെ പോയി.

Update: 2021-07-13 10:54 GMT

പളനി: പളനി പീഡനക്കേസില്‍ പരാതിക്കാര്‍ക്കെതിരേ ആരോപണന വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തി. കഴിഞ്ഞ 19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ മുറി എടുത്തതെന്നാണ് ലോഡ്ജ് ഉടമയുടെ വാദം. മദ്യപാനത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മില്‍ മുറിയില്‍ പ്രശ്‌നമുണ്ടായി. സ്ത്രീ ഇറങ്ങിപ്പോയി. ഭര്‍ത്താവ് പിന്നാലെ ഇറങ്ങിപ്പോയി. പിന്നീട് 25ാം തിയതി ആണ് ഇവര്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് വാങ്ങി തിരികെ പോയി.

ഈ മാസം ആറാം തീയതി പോലിസെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലിസിന് കൈമാറിയെന്നും ലോഡ്ജ് ഉടമ മുത്തു പറഞ്ഞു.

തിരികെ എത്തുമ്പോള്‍ ഇവര്‍ മുഷിഞ്ഞ വേഷത്തിലായിരുന്നുവെന്നും ഭക്ഷണത്തിനുള്ള പണം നല്‍കിയാണ് തിരിച്ചയച്ചതെന്നും മുത്തു പറയുന്നു. ഇക്കാര്യങ്ങള്‍ പോലിസ് വിശദമായി അന്വേഷിക്കണമെന്നും മുത്തു ആവശ്യപ്പെട്ടു. അതേസമയം, പരാതിയിലുന്നയിക്കുന്നപോലെ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്

തമിഴ്‌നാട് ഡിഐജി അറിയിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പികൊണ്ട് പരിക്കേല്‍പിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ പരിക്ക് കണ്ടെത്തിയില്ല.പരാതിക്കാര്‍ വിവാഹിതരല്ലെന്നും തമിഴ്‌നാട് ഡിഐജി പറഞ്ഞു.ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് പരാതിക്കാര്‍ തന്നെയാണെന്നും തമിഴ്‌നാട് പോലിസ് പറയുന്നു.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് പോലിസ് പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ തലശ്ശേരിയിലെത്തിയിരുന്നു. ഡിണ്ടികല്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ പൂര്‍ത്തിയാക്കിയ പരാതിക്കാരി വീട്ടിലാണ് ഇപ്പോള്‍ ഉള്ളത്.തീര്‍ഥാടനത്തിനായി പളനിയില്‍ പോയ ദമ്പതികളെ ലോഡ്ജ് ഉടമ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Tags: