കൊറോണ: രാജ്യത്ത് ഒരുമരണം കൂടി, മരണസംഖ്യ 10 ആയി; രോഗ ബാധിതരുടെ എണ്ണം 500 കവിഞ്ഞു

മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

Update: 2020-03-24 10:28 GMT

മുംബൈ: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. അതിനിടെ, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു.കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഡല്‍ഹിക്കു സമീപമുള്ള മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും ഇവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം, 26 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്.ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണിന് പിന്നാലെയുള്ള നടപടികള്‍ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. ഭരണഘടനയുടെ 53,54, 74 തുടങ്ങിയ അനുച്ഛേദങ്ങള്‍ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം നല്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി.


Tags:    

Similar News