ബീഹാറിലും ഒരു ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടി

Update: 2019-05-20 17:45 GMT

പട്‌ന: ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ് റൂമിനടുത്തുനിന്ന് ഒരു ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടിയതിനു പിന്നാലെ ബീഹാറിലും ഒരു ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ പിടികൂടി.

ബിഹാറിലെ മഹാരാജ് ഗഞ്ച്, സാരണ്‍ ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്കു അനധികൃതമായി എത്തിയ ഒരു ലോഡ് വോട്ടുയന്ത്രങ്ങളാണ് പിടികൂടിയത്. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂമുള്ള കോമ്പൗണ്ടിലേക്ക് കയറ്റാന്‍ശ്രമിച്ച പുറത്തുനിന്നുള്ള വോട്ടിങ് യന്ത്രങ്ങളുമായെത്തിയ വാഹനം കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. ബ്ലോക്ക് ഡവലപമെന്റ് ഓഫിസറുടെ സാന്നിധ്യത്തിലാണ് വാഹനമെത്തിയതെന്നും വോട്ടിങ് യന്ത്രങ്ങളെ കുറിച്ചു വിശദീകരണം നല്‍കാന്‍ അധികൃതര്‍ക്ക് ആയില്ലെന്നും കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.










ഈമാസം 15നാണ് ഹരിയാനയിലെ ഫത്തേഹ്ബാദ് കോളജിനടുത്തുനിന്ന് ഒരു ലോറി നിറയെ വോട്ടുയന്ത്രങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് തന്‍വര്‍ സ്ഥലത്തെത്തി പോലിസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും വോട്ടിങ് യന്ത്രങ്ങള്‍ തിരിച്ചയക്കുകയുമായിരുന്നു. 

Tags:    

Similar News