ഓണാഘോഷം: എട്ടുദിവസത്തിനിടെ കുടിച്ചത് 665 കോടിയുടെ മദ്യം

Update: 2023-08-30 12:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയെന്ന് കണക്കുകള്‍. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്‌കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 624 കോടിയായിരുന്നു വില്‍പ്പന. ഇത്തവണ 41 കോടിയുടെ അധിക വില്‍പ്പനയാണ് നടത്തിയത്. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അതേസമയം, ഉത്രാട ദിനത്തില്‍ മാത്രം 116 കോടിയുടെ മദ്യം വിറ്റതായാണ് കണക്ക്. ഇനി ഓണക്കാലവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ കണക്കുകള്‍ കൂടി പുറത്തുവരാനുണ്ട്. ഇതും കൂടി ലഭിക്കുന്നതോടെ, വില്‍പ്പന 770 കോടിയാവുമെന്നാണ് ബെവ്‌കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് 10 ദിവസം കൊണ്ട് 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്.

Tags: