132 പ്രവാസികള്‍ ഉള്‍പ്പെടെ 332 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി

ഒമാന്റെ 49ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേരെയാണ് മോചിപ്പിക്കുന്നത്.

Update: 2019-11-17 15:01 GMT

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസികള്‍ ഉള്‍പ്പെടെ 332 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ഉത്തരവിട്ടു. ഒമാന്റെ 49ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേരെയാണ് മോചിപ്പിക്കുന്നത്.

മോചിപ്പിക്കുന്നതില്‍ 142 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. നേരത്തെ ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അടക്കമാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 27നും നവംബര്‍ 28നുമാണ് അവധി പ്രഖ്യാപിച്ചത്. ദേശീയ ദിനാഘോഷങ്ങള്‍ ഈ മാസം 30 വരെ നടക്കും.

Tags:    

Similar News