ശക്തിയാര്‍ജ്ജിച്ച് 'ഫാനി'; ഇന്നും നാളെയും ശക്തമായ കാറ്റും മഴയും; കേരളത്തിലും ഒഡീഷയിലും അതീവ ജാഗ്രത

നിലവില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് 950 കിമി അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേളത്തിലും ഒഡീഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2019-04-30 04:44 GMT

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് തീവ്ര ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്ന ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബുധനാഴ്ചയോടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെങ്കിലും ഫാനി കരയിലേക്ക് പ്രവേശിക്കുമോയെന്നതില്‍ വ്യക്തതയില്ല. നിലവില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് 950 കിമി അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേളത്തിലും ഒഡീഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 2.2 മീറ്റര്‍ ഉയരത്തില്‍ വരെ തിരയടിക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപോര്‍ട്ട്. ഇന്നും നാളെയും കേരളത്തില്‍ പലയിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ കേരളത്തിന്റെ തീര പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരത്തേക്ക് നീങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags: