ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

അടുത്ത മാസം നാല് വരെ പത്രിക നല്‍കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട്. 23 ന് ആണ് വോട്ടെടുപ്പ്.

Update: 2019-03-28 01:19 GMT

തിരുവനന്തപുരം: പോളിങ് ബൂത്തിലേക്കെത്താന്‍ ഇനി 25 ദിവസം മാത്രം ബാക്കിയിരിക്കേ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമര്‍പ്പണം തുടങ്ങുന്നത്. അടുത്ത മാസം നാല് വരെ പത്രിക നല്‍കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട്. 23 ന് ആണ് വോട്ടെടുപ്പ്.

പ്രചാരണത്തില്‍ മുന്നണികള്‍ സജീവമായി മുന്നോട്ടുപോകുമ്പോഴും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന അനിശ്ചിതത്വം തുടരുന്നതിന്റെ ആശങ്കയിലാണ് യുഡിഎഫ് ക്യാംമ്പ്. ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികള്‍. ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങള്‍, വിചിത്ര സഖ്യങ്ങള്‍, ഒടുവിലിപ്പോള്‍ പ്രചാരണത്തിലെ പ്രധാന ചര്‍ച്ച രാഹുലിന്റെ വരവാണ്. വടകരയില്‍ പി ജയരാജന്, കെ മുരളീധരന്‍ വെല്ലുവിളി ഉയര്‍ത്തുമ്പോഴും മുരളിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  

Tags:    

Similar News