മുഖാവരണം ഇല്ല, സാമൂഹിക അകലമില്ല; അനുയായികള്‍ക്കൊപ്പം ആടിയും പാടിയും ബിജെപി എംപിയുടെ ജന്‍മദിനാഘോഷം

മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധിപേര്‍ അപരാജിതയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Update: 2020-10-10 14:24 GMT

ഭുവനേശ്വര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് ബിജെപി ദേശീയ വക്താവും ഭുവനേശ്വര്‍ എംപിയുമായ അപരാജിത സാരംഗിയുടെ ജന്‍മദിനാഘോഷം. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധിപേര്‍ അപരാജിതയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിജെപി എംപിയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന് എതിരെ ഒഡീഷ സര്‍ക്കാര്‍ രംഗത്തെത്തി. അപരാജിത കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അയച്ച കത്തില്‍ ഒഡീഷ ആഭ്യന്തര മന്ത്രി ഡി എസ് മിശ്ര ആരോപിച്ചു. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരാജിത സാരംഗിക്ക് ചുറ്റും കൂടിനില്‍ക്കുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് എംപിയുടെ അവകാശവാദം.

Tags: