നാല് വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

വി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍വച്ചായിരുന്നു സംഭവം.

Update: 2021-09-21 13:12 GMT

മുംബൈ: നാല് വയസുകാരനെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍വച്ചായിരുന്നു സംഭവം. ഇയാള്‍ ഭാര്യമായി അകന്നുകഴിയുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.

ഷക്കല്‍ സിങാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് വാഷി റെയില്‍വെ പോലിസ് പറഞ്ഞു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മകന്റെ സംരക്ഷണത്തെ ചൊല്ലി ഇയാളും ആദ്യ ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഇയാള്‍ മകനെ കൂടെ നിര്‍ത്തുകയും റെയില്‍വെ സ്‌റ്റേഷനിലും മറ്റും ഭിക്ഷാടനത്തിന് അയക്കുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു.

മകനെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭാര്യ ഇയാളെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ വച്ച് ഇരുവരും വഴക്കായി. വഴക്കിനിടെ ഇയാള്‍ കുട്ടിയെ എടുത്തെറിയുകായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags: