പത്തു ശതമാനം സാമ്പത്തിക സംവരണം; ജമ്മു കശ്മീര്‍ സംവരണ ഭേഗദതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ബാധകമാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടയുളളതാണ് പുതിയ ബില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Update: 2019-07-31 18:03 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ബില്ല്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ബില്ലിന് മന്ത്രിസഭ അനുമതി ലഭിച്ച കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ബാധകമാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടയുളളതാണ് പുതിയ ബില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യം വെച്ചുള്ള ചിട്ടി ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം 30ല്‍ നിന്നും 33 ആക്കി ഉയര്‍ത്താനും തീരുമാനമായി. കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

22,875 കോടി രൂപ രാസവള സബ്‌സിഡിക്കായി വിനിയോഗിക്കും. ഇത് കര്‍ഷകര്‍ക്ക് നേട്ടമാകുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം കഴിഞ്ഞ ജനുവരിയില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തിയതോടെ പരമാവധി 50 ശതമാനം സംവരണം എന്ന പരിധി മറികടന്നിരുന്നു. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുള്ളവരെയാണ് പിന്നാക്ക വിഭാഗത്തില്‍പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ബില്‍ രാജ്യസഭയില്‍ പാസായിരുന്നു.

Tags:    

Similar News