വണ്ടിച്ചെക്ക് കേസ്: തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്ന് നാസില്‍ അബ്ദുല്ല

തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്‌നം പരിഹരിക്കലായിരുന്നു ഉദ്ദേശമെങ്കില്‍ നിക്ഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു, പരാതിക്കാരനെ കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്നും നാസില്‍ പറഞ്ഞു.

Update: 2019-08-27 17:23 GMT

തിരുവനന്തപുരം: വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരനെ കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്നും നാസില്‍ അബ്ദുല്ല സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

                                                    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം സമ്മതിച്ചു. തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്‌നം പരിഹരിക്കലായിരുന്നു ഉദ്ദേശമെങ്കില്‍ നിക്ഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു, പരാതിക്കാരനെ കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്നും നാസില്‍ പറഞ്ഞു. അതേസമയം, നാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കേസ് അവസാനിപ്പിച്ചതിനുശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്നും തുഷാര്‍ പറഞ്ഞു.

Tags:    

Similar News