പോരാടിയത് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി; യുപിയില്‍ എവിടേയും അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും: അസദുദ്ദീന്‍ ഉവൈസി

ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, തുല്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മേല്‍ ഉള്ള തകര്‍ക്കമായിരുന്നില്ലെന്നും ഉവൈസി പറഞ്ഞു.

Update: 2019-11-09 10:15 GMT

ന്യൂഡല്‍ഹി: അയോധ്യഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയില്‍ സംതൃപ്തരല്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി.

'ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മേല്‍ ഉള്ള തകര്‍ക്കമായിരുന്നില്ല. യുപിയില്‍ എവിടെ വേണമെങ്കിലും ഒരു അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും. നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു മുസ്‌ലിംകള്‍ പോരാടിയത്. സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമാണ്, എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ല'. ഉവൈസി പ്രതികരിച്ചു.

'ഇന്ത്യന്‍ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, തുല്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മേല്‍ ഉള്ള തകര്‍ക്കമായിരുന്നില്ലെന്നും ഉവൈസി പറഞ്ഞു.

കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല. തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

500 വര്‍ഷമായി ഈ സ്ഥലത്ത് ഒരു പള്ളി ഉണ്ടായിരുന്നു. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ എനിക്ക് വിശ്വാസമുണ്ട്, അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും' ഉവൈസി പറഞ്ഞു.

Tags:    

Similar News