മദ്യപാനവും വേശ്യാവൃത്തിയും എതിര്‍ത്തു; ബിഹാറില്‍ മുസ്‌ലിം വയോധികനെ അയല്‍വാസികള്‍ തല്ലിക്കൊന്നു

സംഭവത്തില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മധേപുര ജില്ലയില്‍ 65കാരനായ മുഹമ്മദ് അക്ബറാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

Update: 2021-09-25 06:30 GMT

പട്‌ന: മദ്യപാനവും വേശ്യാവൃത്തിയും ചോദ്യം ചെയ്തതിന് ബിഹാറില്‍ മുസ്‌ലിം വയോധികനെ അയല്‍വാസികളായ ഒരു കൂട്ടം സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മധേപുര ജില്ലയില്‍ 65കാരനായ മുഹമ്മദ് അക്ബറാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

പിതാവ് പ്രാര്‍ഥനയ്ക്കായി പള്ളിയില്‍ പോവുമ്പോള്‍ അയല്‍വാസികള്‍ ജനലിലൂടെ മാലിന്യവും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞു. പള്ളിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, എന്തിനാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് ചോദിച്ചു. ഇതോടെ പ്രകോപിതരായ അയല്‍വാസികള്‍ സംഘടിക്കുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ, മുഹമ്മദ് അക്ബറിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ മകന്‍ സുബൈല്‍ ആലം പറഞ്ഞു.

രാജ ഭഗത്, അജയ് കുമാര്‍ ഭഗത്, മന്‍സി ദേവി, ഭോല ഭഗത്, മനോജ് കുമാര്‍ പാസ്വാന്‍, കണ്ടാലറിയാവുന്ന ഒരു കൂട്ടം സ്ത്രീകള്‍ എന്നിവരെ പ്രതി ചേര്‍ത്ത് ആലം പോലിസില്‍ പരാതി നല്‍കി.'അവര്‍ ഗുണ്ടാ ശൈലിയാണ് നടപ്പാക്കുന്നത്. അക്രമികള്‍ ഇവിടെ സ്ഥിരമായി വന്ന പോവുന്നുണ്ട്. അവര്‍ 'മദ്യത്തിന്റെയും വേശ്യാവൃത്തിയുടെയും അനധികൃത ബിസിനസില്‍' ഏര്‍പ്പെടുന്നതായും ആലം പരാതിയില്‍ ആരോപിച്ചു.

തന്റെ പിതാവ് അത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുമായിരുന്നു, പക്ഷേ അവര്‍ അവരുടെ വഴികള്‍ നന്നാക്കിയില്ലെന്നു മാത്രമല്ല, നിസാര പ്രശ്‌നങ്ങളില്‍പോലും വഴക്കിന് കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്പത് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മധേപുര സൂപ്രണ്ട് യോഗേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News