എറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കി

Update: 2022-08-10 18:35 GMT

കൊച്ചി: എറണാകുളം നഗര മധ്യത്തില്‍ കൊലപാതകം. എറണാകുളം നോര്‍ത്തില്‍ ഇ എം എസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. കൊല്ലം സ്വദേശി എഡിസനാണ് കൊല്ലപ്പെട്ടത്. എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവ സ്ഥളത്ത് നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. എഡിസണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എറണാകുളം നോര്‍ത്ത് പോലിസ് സ്ഥലത്തെത്തി.

Tags:    

Similar News