കൂലി കൂടുതല്‍ ചോദിച്ചതിന് ആദിവാസി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; അച്ചനും മകനും അറസ്റ്റില്‍

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്നകേണിച്ചിറ അതിരാറ്റുകുന്ന് കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Update: 2020-01-18 11:58 GMT

കല്‍പ്പറ്റ: കൂലി കൂടുതല്‍ ചോദിച്ചതിന് അച്ചനും മകനും ചേര്‍ന്ന് ആദിവാസി യുവാവിനെശ്വാസം മുട്ടിച്ചു കൊന്നു. മൂന്ന് വര്‍ഷം മുമ്പ് നടന്ന ആദിവാസി യുവാവിന്റെ മരണമാണ് കൊലപാതകമെന്ന്പോലിസ് കണ്ടെത്തിയത്.

വയനാട് കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്നകേണിച്ചിറ അതിരാറ്റുകുന്ന് കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികളായ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു. കേണിച്ചിറ സ്വദേശി വി ഇ തങ്കപ്പനും മകന്‍ സുരേഷുമാണ് പിടിയിലായത്. ഇരുവരും ചേര്‍ന്ന് മൃതദേഹത്തിന് സമീപം വിഷക്കുപ്പി വെച്ച് മണിയുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നു. കൂലി വര്‍ധനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഇടയാക്കിയത്.തുടര്‍ന്ന് ലോക്കല്‍ പോലിസും പിന്നീട് െ്രെകം ബ്രാഞ്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്.

Tags:    

Similar News