17കാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്ക് 43 വര്‍ഷം തടവും മൂന്നു ലക്ഷം പിഴയും

പിറവന്തൂര്‍ ചീവോടു തടത്തില്‍ യശോധരന്റെ മകന്‍ സുനില്‍കുമാറിനെ (44)യാണ് കോടതി ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് കുറ്റകൃത്യം ചെയ്തതിന് പത്തു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു.

Update: 2019-05-25 07:06 GMT

പുനലൂര്‍: പിറവന്തൂര്‍ വെട്ടിത്തിട്ടയില്‍ 17 വയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിക്ക് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 43 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. ചില കുറ്റങ്ങള്‍ക്ക് ഒരുമിച്ച് ശിക്ഷ അനുഭവിക്കാമെങ്കിലും പ്രതിക്ക് 25 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും. പിറവന്തൂര്‍ ചീവോടു തടത്തില്‍ യശോധരന്റെ മകന്‍ സുനില്‍കുമാറിനെ (44)യാണ് കോടതി ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് കുറ്റകൃത്യം ചെയ്തതിന് പത്തു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു.

പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. കുട്ടിയുടെ മാല കവര്‍ന്നതിന് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് 10 വര്‍ഷം കഠിനതടവ് അനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയ്ക്കും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു.

പ്രകൃതി വിരുദ്ധ പീഡനത്തിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനുമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അതിക്രമിച്ചു കടന്നതിനും കവര്‍ച്ചയ്ക്കുമുള്ള ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ബാക്കിയുള്ളവ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.കൊല്ലം ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന ജി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിച്ചത്.




Tags:    

Similar News