മുകുള്‍ റോയി തൃണമൂലില്‍ തിരിച്ചെത്തി

ബിജെപി സംസ്‌ക്കാരവും ധാര്‍മ്മികതയും ബംഗാളിന് അന്യമാണ്. ബംഗാളിന് ഇപ്പോഴും ബിജെപി പുറത്തുനില്‍ക്കുന്നവരാണന്നും റോയ് വമര്‍ശിച്ചു.

Update: 2021-06-11 14:33 GMT

കൊൽക്കത്ത: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയിലേക്കുള്ള മുകുള്‍ റോയിയുടെ തിരിച്ചുവരവ്. മുകുള്‍ റോയിയോടൊപ്പം മകന്‍ സുബ്രാംശു റോയിയും തൃണമൂലില്‍ മടങ്ങിയെത്തി.

തൃണമൂല്‍വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മമത പ്രതികരിച്ചു. 2017ലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുകുള്‍ റോയ് ബിജെപിയില്‍ ചേക്കേറുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുപോക്ക് മുകുള്‍ റോയിയും സ്ഥിരീകരിച്ചതോടെ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്കുള്ള റോയിയുടെ മടക്കം ഉടനുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നു. ബിജെപി സംസ്‌ക്കാരവും ധാര്‍മ്മികതയും ബംഗാളിന് അന്യമാണ്. ബംഗാളിന് ഇപ്പോഴും ബിജെപി പുറത്തുനില്‍ക്കുന്നവരാണന്നും റോയ് വമര്‍ശിച്ചു.

Similar News