തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകം: മാതാവ് അറസ്റ്റില്‍

ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പോലിസിന് നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.

Update: 2019-05-10 08:15 GMT

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മര്‍ദ്ദന വിവരം മറച്ചുവെച്ചു, കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യത്തിന് കൂട്ടുനിന്നു തുടങ്ങിയവ വ്യക്തമായതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പോലിസിന് നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങിയത്. അരുണ്‍ ആനന്ദ് നിലവില്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റവും പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോലിസ് കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.മാര്‍ച്ച് 28നാണ് ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റത്.

മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുണ്‍ ആന്ദില്‍ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരന്‍ ഏറ്റുവാങ്ങിയത്. കുട്ടിയുടെ മൂന്നു വയസുകാരനായ സഹോദരനേയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. കുട്ടികളെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് മര്‍ദ്ദിച്ചിരുന്നതായി അമ്മ പോലിസിന് മൊഴി നല്‍കിയിരുന്നു. ഭയംകൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നാണ് പോലിസ് ചോദ്യം ചെയ്യലില്‍ അവര്‍ പറഞ്ഞത്. കുട്ടികളുടെ പിതാവ് മരിച്ച ശേഷമാണ് അമ്മ അരുണ്‍ ആനന്ദിനൊപ്പം ജീവിതം ആരംഭിച്ചത്. അതിനിടെ, കുട്ടികളുടെ അച്ഛന്റെ പെട്ടെന്നുള്ള മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു.

Tags:    

Similar News