കോഴിക്കോട് അഞ്ചു വയസ്സുകാരിയെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

പയ്യാനക്കല്‍ സ്വദേശി നവാസിന്റെ മകള്‍ ആയിശ രഹ്നയാണ് മരിച്ചത്.

Update: 2021-07-07 15:50 GMT

കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ചു വയസ്സുകാരിയെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. പയ്യാനക്കല്‍ സ്വദേശി നവാസിന്റെ മകള്‍ ആയിശ രഹ്നയാണ് മരിച്ചത്.

കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ മാതാവ് സമീറയെ പോലിസ് കസ്റ്റഡിയിലെടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് സമീറയെന്ന് പോലിസ് പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Tags:    

Similar News