ലോക്ക് ഡൗണ്‍ ലംഘിച്ച് നമസ്‌കാരം: പള്ളി ഇമാമും സഹായിയും അറസ്റ്റില്‍

നമസ്‌കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Update: 2020-04-04 14:10 GMT

കാസര്‍കോട്: ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച നമസ്‌കാരം നടത്തിയെന്ന് ആരോപിച്ച് പള്ളി ഇമാമിനെയും സഹായിയെയും പോലിസ് അറസ്റ്റ് ചെയ്തു. മടിക്കൈ വില്ലേജില്‍ അരയി ജുമാമസ്ജിദില്‍ ചടങ്ങ് നടത്തിയതിനാണ് ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുര്‍ റഹീം എന്നിവരെ നീലേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും സബ് കലക്ടര്‍ അരുണ്‍ കെ വിജയനും പള്ളി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഐപിസി 269 പ്രകാരം കേസെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. നമസ്‌കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പള്ളി കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയേയും പ്രതി ചേര്‍ക്കാന്‍ കലക്ടര്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു.




Tags:    

Similar News