ബോണാല്‍ ഘോഷയാത്രയ്ക്കിടെ മസ്ജിദ് അലങ്കോലമാക്കി; ചെരിപ്പിട്ടു കയറി മദ്യപിച്ചു

സംഭവം നോക്കിനിന്ന പോലിസ് സംഘം അതിക്രമം നടത്തുന്നത് തടയാന്‍ തയ്യാറാവുകയോ നടപടിയെടുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്

Update: 2019-07-17 15:42 GMT

ഹൈദരാബാദ്: ഹൈന്ദവ ആഘോഷമായ ബോണാല്‍ ഘോഷയാത്രയ്ക്കിടെ മുസ് ലിം പള്ളിയില്‍ അതിക്രമം. ശക്തമായ പോലിസ് സാന്നിധ്യമുണ്ടായിട്ടും ഹൈദരാബാദിലെ ഗൊല്‍ക്കൊണ്ട കോട്ടയില്‍ സ്ഥിതിചെയ്യുന്ന ഖുതുബ് ഷാഹി മസ്ജിദില്‍ അതിക്രമിച്ചു കയറിയ ഘോഷയാത്രക്കാര്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തതായി കാരവന്‍ ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. ചെരിപ്പും ഷൂസും ധരിച്ച് പള്ളിക്കുള്ളില്‍ കയറിയ സംഘം മുകള്‍നിലയില്‍ കയറി അലങ്കോലമാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം. സംഭവം നോക്കിനിന്ന പോലിസ് സംഘം അതിക്രമം നടത്തുന്നത് തടയാന്‍ തയ്യാറാവുകയോ നടപടിയെടുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള ഘോഷയാത്രകളും മറ്റും നിയന്ത്രിക്കേണ്ടത് സംഘാടകരുടെ കടമയാണെങ്കിലും ഇതരമതത്തില്‍പെട്ടവരുടെ ആരാധനാലയങ്ങളില്‍ അതിക്രമിച്ചു കയറി അലങ്കോലമാക്കിയതില്‍ പോലിസ് കര്‍ശന നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

     


മഹാകാളിയെ ദൈവമായി ആരാധിക്കുന്ന ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ബോണാല്‍ ഘോഷയാത്ര. ഹൈദരാബാദിലും സെക്കന്തരാബാദിലും മറ്റും ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഉല്‍സവത്തിന്റെ ഭാഗമായി ഘോഷയാത്ര നടത്തുന്നത്. ഈസമയങ്ങളില്‍ പ്രത്യേക പൂജകളും മറ്റുമാണ് നടത്തുന്നത്.




Tags:    

Similar News