പട്ടേലിന്റെ സ്വപ്‌നമാണ് കശ്മീരില്‍ നടപ്പാക്കിയതെന്നു പ്രധാനമന്ത്രി

Update: 2019-08-15 03:16 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു. പട്ടേലിന്റെ സ്വപ്‌നമാണ് കശ്മീരില്‍ നടപ്പാക്കിയതെന്നും രാജ്യത്താകമാനം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.

അനുച്ഛേദം 370 ഒഴിവാക്കിയതോടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ് കശ്മീരില്‍ പൂര്‍ത്തിയാക്കിയത്. പ്രളയത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുന്നു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്തലാഖ് നിരോധിച്ചത്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം- പ്രധാനമന്ത്രി പറഞ്ഞു. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. 

Tags:    

Similar News