ബിഹാറില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഇക്കുറി ഇരയായത് മുന്‍ ഗ്രാമത്തലവന്‍

മോഷ്ടാവ് എന്നു വിളിച്ച് മിയാന്റെ മുഖത്ത് ചവിട്ടുന്നതിന്റെയും വടി കൊണ്ട് പ്രഹരിക്കുന്നതിന്റെയും നിരവധി മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുസ്ലിം മിയാന്‍ എന്നു പേരുള്ള യുവാവിന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ വൃദ്ധനെ കളിയാക്കി ചിരിക്കുന്നതും ആക്രമണത്തിന് മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Update: 2019-01-03 09:51 GMT
പട്‌ന: ബിഹാറില്‍ കന്നുകാലി മോഷ്ടാവാണെന്നാരോപിച്ച് 300ഓളം വരുന്ന ജനക്കൂട്ടം മുന്‍ഗ്രാമത്തലവനെ തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലാണ് മനസ്സാക്ഷിയെ നടക്കുന്ന സംഭവം. 55കാരനായ കാബൂള്‍ മിയാനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. മോഷ്ടാവ് എന്നു വിളിച്ച് മിയാന്റെ മുഖത്ത് ചവിട്ടുന്നതിന്റെയും വടി കൊണ്ട് പ്രഹരിക്കുന്നതിന്റെയും നിരവധി മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുസ്ലിം മിയാന്‍ എന്നു പേരുള്ള യുവാവിന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ വൃദ്ധനെ കളിയാക്കി ചിരിക്കുന്നതും ആക്രമണത്തിന് മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാബൂള്‍ മിയാനെ വിവസ്ത്രനാക്കിയായിരുന്നു ക്രൂര മര്‍ദ്ദനം.

തന്നെ മര്‍ദ്ദിക്കരുതെന്ന യാചന ചെവികൊള്ളാതെ മിയാന്‍ ബോധരഹിതനായി തറയില്‍ വീഴുന്നത് വരെ ആക്രമം തുടര്‍ന്നു. പട്‌നയില്‍നിന്ന് 300 കി.മീറ്റര്‍ അകലെയുള്ള സിമാര്‍ബാനി ഗ്രാമത്തില്‍ കഴിഞ്ഞ മാസം 29നാണ് സംഭവം. വീഡിയോ ദൃശ്യങ്ങളില്‍ അക്രമി സംഘത്തിലെ നിരവധി പേരെ വ്യക്തമായി തിരിച്ചറിയാമെങ്കിലും സംഭവത്തില്‍ ആരെയും ഇതുവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടില്ല. തനിക്ക് ആരുടെയെങ്കിലും കന്നുകാലികളെ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് വിറയാര്‍ന്ന സ്വരത്തില്‍ കാബൂള്‍ മിയാന്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെതുടര്‍ന്ന് രണ്ടുദിവസത്തിനു ശേഷമാണ് സംഭവത്തെക്കുറിച്ച് പോലിസ് അറിയുന്നത്.

അക്രമികള്‍ക്ക് ഇരയെ പരിചയമുണ്ടെന്നും എല്ലാവരും ഒരു സമുദായത്തില്‍പെട്ടവരാണെന്നും അരാരിയ സബ് ഡിവിഷന്‍ പോലിസ് ഓഫിസര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന നിരവധി പേരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായുംഅദ്ദേഹം പറഞ്ഞു. ബുധനാഴ്ച നളന്ദയില്‍ 13കാരനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.





Tags:    

Similar News