'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും പിണറായിയുടെ കത്ത്

Update: 2024-07-26 17:06 GMT

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ കൂടുതല്‍ ഇടപെടലുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്കാണ് കത്തയച്ചത്. ഡൈവര്‍മാര്‍ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ആവശ്യപ്പെടണമെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തില്‍ പറയുന്നത്. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിക്കണമെന്നാണ് രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. അതിനിടെ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിവസം പൂര്‍ത്തിയായപ്പോഴും കണ്ടെത്താനായിട്ടില്ല.

Tags: