കാറിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യയ്ക്ക് കേസ്

കാറുടമ കൂടിയായ ഡ്രൈവര്‍ കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്കാണ് കേസെടുത്തത്.

Update: 2021-10-11 02:04 GMT

പോത്തന്‍കോട്: കഴക്കൂട്ടം ചന്തവിളയില്‍ വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കാറുടമ കൂടിയായ ഡ്രൈവര്‍ കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പോലfസ് പറഞ്ഞു.

പ്രതീഷിന്റെ കാര്‍ നിയന്ത്രണം വിട്ടിടിച്ച് 22 കാരനായ എംബിബിഎസ് വിദ്യാര്‍ഥി നിതിന്‍ സി ഹരിയാണ് മരിച്ചത്.

വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍. എറണാകുളം കോതമംഗലം ചെറുവത്തൂര്‍ തേമാംകുഴി മഹാദേവ ക്ഷേത്രത്തിന് സമീപം ചിറയ്ക്കല്‍ വീട്ടില്‍ ഹരിയുടേയും ലുലുവിന്റേയും മകനാണ് നിതിന്‍. നിതിനൊപ്പമുണ്ടായിരുന്ന കൊട്ടരാക്കര ഉമയനല്ലൂര്‍ ചേപ്ര പിണറ്റിന്‍മുഗല്‍ ജനനിയില്‍ പിഎസ് വിഷ്ണു അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലാണ്.

അപകടത്തിനിടയാക്കിയ കാറില്‍ ഡ്രൈവര്‍ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. സുഹൃത്തിനെ വിമാനത്താവളത്തില്‍ യാത്രയാക്കിയ ശേഷം റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു നിതിന്‍. പ്രതീഷിന്റെ കാറില്‍ നിന്ന് മദ്യക്കുപ്പികളും പോലിസ് കണ്ടെടുത്തിരുന്നു.

Tags:    

Similar News