ലോക്ക് ഡൗണ്‍: 200 ലേറെ മലയാളികള്‍ ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങി

ബന്ദിപ്പൂര്‍ ചെക്ക്‌പോസ്റ്റ് കടന്ന് 18 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കേരളാ അതിര്‍ത്തിയില്‍ ഇവര്‍ക്ക് എത്താനാവു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെക്ക് പോസ്റ്റ് തുറക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Update: 2020-03-25 04:12 GMT

ബെംഗളൂരു: രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ 200 ലേറെ മലയാളികള്‍ കുടുങ്ങി കിടക്കുന്നു. കര്‍ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ് കുടുങ്ങിയത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കാനാവില്ലെന്ന് അധികൃതര്‍ പറയുന്നത്.

മുത്തങ്ങ വഴി മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ കേരളത്തിലക്ക് പ്രവേശിക്കാന്‍ കഴിയുന്നത്. എന്നാല്‍ വയനാട്ടില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരെ കടത്തിവിടുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുണ്ട്. വേണ്ടത്ര കുടിവെള്ളമോ, ഭക്ഷണമോ ഇവര്‍ക്ക് ലഭ്യമല്ല.

ബന്ദിപ്പൂര്‍ ചെക്ക്‌പോസ്റ്റ് കടന്ന് 18 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കേരളാ അതിര്‍ത്തിയില്‍ ഇവര്‍ക്ക് എത്താനാവു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെക്ക് പോസ്റ്റ് തുറക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.ലോക്ക് ഡൗണ്‍: 200 ലേറെ മലയാളികള്‍ ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങി

Tags: