പൗരത്വ ബില്ലിനെതിരേ പ്രക്ഷോഭവുമായി മൗലാനാ ആസാദ് ഉർദു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍
സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള തന്ത്രമാണ് പൗരത്വ ബില്ലെന്നും സര്‍ക്കാര്‍ മുന്‍ഗണനകളെ മനപൂര്‍വ്വം വഴിതിരിച്ചുവിടുകയാണെന്നും വിദ്യാര്‍ഥി നേതാക്കള്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: വിവാദ പൗരത്വ ബില്ലിനെതിരേ(എന്‍ആര്‍സി) രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ പ്രക്ഷോഭവുമായി മൗലാന ആസാദ് ഉർദു സര്‍വ്വകലാശലയിലെ വിദ്യാര്‍ഥികള്‍. പൗരത്വ ബില്ല് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചപ്പോല്‍ അതിനെതിരേ പോപുലര്‍ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി, യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റ്(യുഎഎച്ച്) ഉള്‍പ്പടെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഉർദു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും രംഗത്തെത്തിയിരിക്കുന്നത്.
ദേശീയ തലത്തില്‍ പൗരത്വ ബില്ല് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ഉർദു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഉമര്‍ ഫാറൂഖ് പറഞ്ഞു. അസമിലെ എന്‍ആര്‍സിയുടെ പരാജയം അതിന്റെ നിരര്‍ത്ഥകത തെളിയിച്ചു. അന്തിമ പട്ടികയില്‍ ഏകദേശം 20 ദശലക്ഷം അപേക്ഷകരുടെ പേരുകള്‍ കാണുന്നില്ല. അവരുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു ധാരണയുമില്ല. അസാമില്‍ നാല് ദശലക്ഷം നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന ആവര്‍ത്തിച്ചുള്ള സര്‍ക്കാര്‍ വാദം തെറ്റാണെന്ന് തെളിഞ്ഞു. രാജ്യവ്യാപകമായി എന്‍ആര്‍സി എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കും.' ഫാറൂഖ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യവ്യാപകമായി എന്‍ആര്‍സിയെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയും സിഎബിയെ പ്രേരിപ്പിക്കുകയും ചെയ്താല്‍ സമര രംഗത്തിറങ്ങുമെന്ന് എസ്‌ഐഒ പ്രസിഡന്റ് ലബീദ് ഷാഫി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
'പൗരത്വ ബില്ല് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണ്. ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത മതേതര, ജനാധിപത്യ രാഷ്ട്രമെന്ന ഇന്ത്യയുടെ അടിസ്ഥാന ആശയത്തിന് വിരുദ്ധമാണ് ഈ ബില്‍. സാമുദായിക ധ്രുവീകരണത്തിന്റെ അജണ്ടയുടെ ഭാഗമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്, ഈ രാഷ്ട്രം അത്തരം വിഭജന രാഷ്ട്രീയത്തിന് ഇരയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'. ലബീദ് ഷാഫി പറഞ്ഞു.
എന്‍ആര്‍സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എസ്‌ഐഒ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, വികസനം തുടങ്ങി വിവിധ മേഖലകളിലെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്നും സര്‍ക്കാര്‍ മുന്‍ഗണനകളെ മനപൂര്‍വ്വം വഴിതിരിച്ചുവിടുകയാണെന്നും വിദ്യാര്‍ഥി നേതാക്കള്‍ കുറ്റപ്പെടുത്തി.
