മഞ്ചേരിയില്‍ ആര്‍എസ്എസ് ശാരീരിക് ശിക്ഷകിന് വെട്ടേറ്റു
മഞ്ചേരി ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹക് കറുത്തേടത്ത് അഭിലാഷിന്റെ സഹോദരന്‍ മുന്‍ മഞ്ചേരി നഗര ശാരീരിക് ശിക്ഷക് അര്‍ജുനാ(25)ണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മഞ്ചേരി ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹക് കറുത്തേടത്ത് അഭിലാഷിന്റെ സഹോദരന്‍ മഞ്ചേരി മുന്‍ നഗര ശാരീരിക് ശിക്ഷക് അര്‍ജുനാ(25)ണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒരു ബൈക്ക് ഉപേക്ഷിച്ചാണ് സംഘം കടന്നത്.
അര്‍ജുന്‍ പയ്യനാട് വീടിന് സമീപം നില്‍ക്കവേ ഇരുചക്രവാഹനങ്ങളില്‍ എത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അര്‍ജുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പയ്യനാടും പരിസരങ്ങളിലും ഇന്‍ഡസ്ട്രീയല്‍ ജോലി ചെയ്തു വരികയായിരുന്നു.
മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ശൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ ആണ് അക്രമത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു.
ഹര്‍ത്താല്‍ ദിവസത്തില്‍ ഇവിടെ എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ വധശ്രമം ഉണ്ടായിരുന്നു. മഞ്ചേരി കിഴക്കേത്തല സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ തോട്ടംപള്ളി സൈദലവിയെയാണ് ആര്‍എസ്എസുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മഞ്ചേരി പാണ്ടിക്കാട് റോഡിലെ ചെങ്ങണയില്‍ വാനിലും ബൈക്കിലുമായെത്തിയ സംഘം സൈലതവി സഞ്ചരിച്ചിരുന്ന ബൈക്കിന് കുറകെയിട്ട് വാള് കൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്ക് ഹെല്‍മറ്റുണ്ടായിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തുടര്‍ന്ന് വാള്‍ പിടിച്ചുവാങ്ങി ശക്തമായി പ്രതിരോധിച്ചതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ മഞ്ചേരിയിലും പരിസരത്തും വ്യാപക അക്രമത്തിന് ശ്രമിച്ച സംഘപരിവാര പ്രവര്‍ത്തകരെ നാട്ടുകാര്‍ ജനകീയമായി ചെറുത്തിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചുവരുന്നതായാണ് സൂചന.